റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തില്ല; ക്ഷമ ചോദിച്ച് ബോറിസ് ജോൺസൺ

ന്യൂഡൽഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിലേക്ക് അതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഇന്ത്യൻ സർക്കാരിന്റെ ക്ഷണമനുസരിച്ച് റിപ്പബ്ലിക് ദിന പരേഡിൽ പ്രധാന അതിഥിയായി പങ്കെടുക്കാനിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കോവിഡ് പശ്ചാത്തലത്തിലാണ് തൂരുമാനം മാറ്റിയത്.

അതിതീവ്ര കോവിഡ് വൈറസ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അവിടെ ലോക്ക്ഡൗൺ വീണട്ും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനാൽ പ്രധാനമന്ത്രി സന്ദർശനം റദ്ദാക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.

ഇതിനിടെ, ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ടെലഫോണിൽ സംസാരിക്കവെ സന്ദർശനം റദ്ദാക്കിയതിൽ ബോറിസ് ജോൺസൺ ഖേദം പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ.

ബോറിസ് ജോൺസൺ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതായി വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

Exit mobile version