നവാസ് ഷെരീഫിന് ജയിലില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കും; പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ജയിലില്‍ എസി വേണമെന്നും വീട്ടില്‍ നിന്നും ആഹാരം വേണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇസ്ലാമബാദ്: ജയിലില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ടിവിയും എസിയും അനുവദിച്ച് നല്‍കില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജയിലില്‍ എസി വേണമെന്നും വീട്ടില്‍ നിന്നും ആഹാരം വേണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്ക് ടെലിവിഷനും എസിയും ഇല്ലാത്ത അവസ്ഥയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അമേരിക്കയില്‍ പാകിസ്താന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

താന്‍ പാകിസ്താനില്‍ തിരികെ എത്തിയാല്‍ ഉടന്‍ ഷെരീഫിന് അനുവദിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കും. ഇതോടെ പിഎംഎല്‍-എന്‍ നേതാവ് മറിയം ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് തനിക്ക് അറിയാം. എന്നാല്‍ അവരോട് പണം തിരിച്ചു തരാന്‍ പറയുമെന്നും ഇമ്രാന്‍ വ്യക്തമാക്കി.

അഴിമതിക്കേസിലാണ് നവാസ് ഷെരീഫിനെ ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ചിരിക്കുന്നത്. ലാഹോറിലെ കോട് ലഖ്പത് ജയിലിലാണ് ഷെരീഫ് ശിക്ഷ അനുഭവിക്കുന്നത്.

Exit mobile version