വാഹനത്തിന് നേരെ അജ്ഞാതര്‍ നിറയൊഴിച്ചു : ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താനിലേക്ക് സ്വാഗതമെന്ന് മുന്‍ ഭാര്യ രെഹം

ഇസ്ലാമാബാദ് : തന്റെ വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തെന്ന ആരോപണവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ രെഹം ഖാന്‍. ഇതാണ് ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താന്‍ എന്നും ഭീരുക്കളുടേതും തെമ്മാടികളുടേതും അത്യാഗ്രഹികളുടേതുമാണ് ഈ നാടെന്നും അവര്‍ ട്വിറ്ററില്‍ പരിഹസിച്ചു.

ബന്ധുവിന്റെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ആരോ തന്റെ വാഹനത്തിന് നേരെ നിറയൊഴിച്ചുവെന്നും മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയെന്നുമായിരുന്നു രെഹത്തിന്റെ ട്വീറ്റ്. ശേഷം ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താനെന്നും ഈ നാട് ഭീരുക്കളുടേതും അത്യാഗ്രഹികളുടേതും തെമ്മാടികളുടേതുമായിക്കഴിഞ്ഞിരിക്കുന്നുവെന്നും അവര്‍ പരിഹസിച്ചു.

Also read : സ്ത്രീകളുടെ വിവാഹപ്രായം : ബില്‍ പരിശോധിക്കാനുള്ള കമ്മിറ്റിയില്‍ ആകെയുള്ളത് ഒരു സ്ത്രീ
സംഭവത്തില്‍ കടുത്ത നിരാശ രേഖപ്പെടുത്തിയ അവര്‍ സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എഫ്‌ഐആര്‍ പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന് മറ്റൊരു ട്വീറ്റില്‍ അറിയിച്ചിരുന്നു.

Exit mobile version