കാര്‍ ബോംബ് സ്‌ഫോടനത്തിനു പിന്നാലെ വെടിവെയ്പ്പും! ആക്രമണത്തില്‍ 52 മരണം, 106 പേര്‍ക്ക് പരിക്ക്

മൊഗാദിഷുവിലെ സഹാഫി ഹോട്ടലിന് സമീപമാണ് സ്ഫോടനം നടന്നത്.

മൊഗാദിഷു: സൊമാലിയയിലെ കാര്‍ ബോംബ് സ്ഫോടനങ്ങള്‍ക്ക പിന്നാലെ വന്‍ വെടിവെയ്പ്പും. ഞെട്ടിപ്പിക്കുന്ന ഭീകരാക്രമണത്തില്‍ മരണം 52 ആയി. 106 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലാണ് സംഭവം.

മൊഗാദിഷുവിലെ സഹാഫി ഹോട്ടലിന് സമീപമാണ് സ്ഫോടനം നടന്നത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് കാറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേസമയം നാല് ഭീകരര്‍ ഹോട്ടലിനുള്ളില്‍ കയറി കൂടുകയും ചെയ്തു.

ഹോട്ടലിന് മുകളില്‍ നിന്ന് ജനങ്ങള്‍ക്ക് നേരെ വെടിയുത്ത ഭീകരരെ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോസ്ഥരാണ് വധിച്ചത്. ഇതിനുശേഷം ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിക്കുകയും ചെയ്തു. വെടിവെപ്പിലും സ്ഫോടനത്തിലും പരിക്കേറ്റവര്‍ സൊമാലിയയിലെ അഞ്ച് ആശുപത്രികളിലായി ചികിത്സയിലാണ്.

Exit mobile version