‘നിങ്ങൾക്ക് എങ്ങനെ നോബേൽ സമ്മാനം കിട്ടി’ ഐഎസിനെ അതിജീവിച്ച യസീദി പെൺകുട്ടി നാദിയ മുറാദിനെ അപമാനിച്ച് ട്രംപ്

വാഷിങ്ടൺ: ഐഎസിന്റെ ക്രൂരതയെ അതിധീരമായി അതിജീവിച്ച യസീദി വനിത നാദിയ മുറാദിനെ അപമാനിച്ച് യുഎസ് പ്രസിഡന്റ് നാദിയ മുറാദ്. സുപ്രധാന യോഗത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയ സമാധാനത്തിനുള്ള നൊബേൽ ജേതാവ് കൂടിയായ നാദിയയോട് ‘നിങ്ങൾക്ക് എന്തിനാണ് നോബേൽ സമ്മാനം കിട്ടിയത്..?’ എന്നായിരുന്നു ട്രംപിന്റെ ക്രൂരമായ ചോദ്യം. അമ്മയും ആറു സഹോദരങ്ങളെ അടക്കമുള്ള കുടുംബത്തെയാണ് നഷ്ടപ്പെട്ട നാദിയ ലൈംഗിക അടിമത്തത്തിൽ നിന്നും വർഷങ്ങൾക്ക് ശേഷമാണ് മോചിപ്പിക്കപ്പെട്ടത്.

ഐഎസിന്റെ ലൈംഗിക അടിമയായി മാറ്റപ്പെട്ട നാദിയ മറ്റ് യസീദി പെൺകുട്ടികൾക്കൊപ്പം കടന്നുപോയത് നരക തുല്യമായ ദിവസങ്ങളായിരുന്നു. ട്രംപിന്റെ ചോദ്യത്തോടെ താനനുഭവിച്ച കറുത്ത ദിനങ്ങളെ കുറിച്ച് നാദിയ വിശദീകരിച്ച് പറഞ്ഞുകൊടുത്തു. ഇതോടെ, ‘എന്നിട്ട് നിങ്ങൾക്ക് എങ്ങനെ നോബേൽ സമ്മാനം കിട്ടി? എന്ത് കാരണത്താലാണ് നിങ്ങൾക്ക് അവർ അത് നൽകിയത്?’ എന്നീ ചോദ്യങ്ങളായിരുന്നു യുഎസ് പ്രസിഡന്റിന് ചോദിക്കാനുണ്ടായിരുന്നത്.

2014-ൽ ആണ് സിറിയൻ അതിർത്തിയോടു ചേർന്നുള്ള ഇറാഖിലെ സിൻജാർ പ്രവിശ്യയിലെ കൊച്ചോ ഗ്രാമത്തിൽ നിന്നും ഐഎസ് ഭീകരർ കുട്ടികളെയും സ്ത്രീകളെയും തടവുകാരാക്കുകയും പുരുഷന്മാരെ കൊലപ്പെടുത്തുകയും ചെയ്തത്. തടവിലാക്കിയവരുടെ കൂട്ടത്തിൽ നാദിയയുമുണ്ടായിരുന്നു.

കുട്ടികളെ ഐഎസ് പോരാളികളാക്കി പരിശീലിപ്പിക്കുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയുമാണ് ഐഎസ് ചെയ്തിരുന്നത്. ആയിരക്കണക്കിന് സ്ത്രീകളെയാണ് ഐഎസ് ബലാംത്സംഗം ചെയ്തത്. ഇത്രയൊക്കെ സംഭവിച്ചിട്ടും ഞാൻ തളർന്നില്ലെന്നും നാദിയ വിശദീകരിച്ച് പറഞ്ഞു.

എന്നാൽ, സിറിയലും ഇറാഖിലും വ്യാപിച്ച ഐഎസിനെ അടിച്ചമർത്തിയതിനെക്കുറിച്ച് വാചാലനായ ട്രംപ്, യസീദി അഭയാർത്ഥികളെ സ്വീകരിക്കുന്ന ജർമനിയുടെ നിലപാടിനെ അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു.

Exit mobile version