ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ഡോണൾഡ് ട്രംപിനു ആശംസകൾ നേർന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. അമേരിക്കയുടെ 47ാം പ്രസിഡന്റായി ചരിത്രമെഴുതി സത്യപ്രതിജ്ഞ ചെയ്ത തൻ്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അഭിനന്ദനങ്ങൾ എന്നായിരുന്നു മോഡിയുടെ ആശംസ.
എക്സികൂടെയായിരുന്നു മോഡി ട്രംപിന് ആശംസകൾ നേർന്നത്. ട്രംപ് രണ്ടാം വട്ടമാണ് അധികാരത്തിലേറിയത്. ‘ നമ്മുടെ രാജ്യങ്ങൾക്കു പ്രയോജനപ്പെടുന്നതും ലോകത്തിനു മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും വീണ്ടും ഒരുമിച്ചു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്ന് മോഡി കുറിച്ചു.
വിജയകരമായ ഒരു ഭരണകാലം ഉണ്ടാകാൻ ആശംസകൾ എന്നും മോഡി എക്സിൽ കുറിച്ചു.
ചീഫ് ജസ്റ്റിസ് ജോൺ റോബർട്സിനു മുന്നിൽ സത്യവാചകം ചൊല്ലിയാണ് യുഎസിൽ രണ്ടാം ഡോണൾഡ് ട്രംപ് സർക്കാർ അധികാരമേറ്റത്.