കൊടുങ്കാറ്റും പേമാരിയും; അമേരിക്കയിലെ ലൂസിയാനയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

മിസിസിപ്പി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു

ലൂസിയാന: അമേരിക്കയിലെ ലൂസിയാനയില്‍ ബാരി കൊടുങ്കാറ്റിനെ തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പതിനായിരത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ വരെ കനത്ത കാറ്റു വീശാന്‍ ഇടയുണ്ടെന്നും ഇതിനൊപ്പം കനത്ത മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇതേ തുടര്‍ന്ന് ലൂസിയാനയില്‍ ബോട്ടുകളും രക്ഷാ ഉപകരണങ്ങളുമായി നാഷണല്‍ ഗാര്‍ഡ്‌സിനെ വിന്യസിച്ചു. മിസിസിപ്പി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ന്യൂഓര്‍ലിയന്‍സില്‍ പ്രളയത്തിനു സാധ്യതയുണ്ട്. ലൂസിയാനയിലെ ചിലയിടങ്ങളില്‍ 63 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണു കാലാവസ്ഥാ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ്.

Exit mobile version