വാര്‍ഷിക ഷോപ്പിങ് ദിനത്തില്‍ പ്രത്യേക ഓഫര്‍; അഞ്ച് മിനിട്ടില്‍ ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ സമ്പാദിച്ചത് 300 കോടി ഡോളര്‍

ആപ്പിള്‍, ഷവോമി ബ്രാന്റുകളാണ് ഇത്തവണ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്.

ഷാങ്ഹായ്: വാര്‍ഷിക ഷോപ്പിങ് ദിനത്തില്‍ പ്രത്യേക ഓഫര്‍ ഇറക്കി ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആലിബാബ 5 മിനിറ്റില്‍ സമ്പാദിച്ചത് 300 കോടി ഡോളര്‍(ഏകദേശം 21,744 കോടി ഇന്ത്യന്‍ രൂപ). ഞായറാഴ്ച പ്രത്യേക ഓഫര്‍ ഇറക്കിയത്. പ്രത്യേക ഓഫറുണ്ടായിരുന്ന ഒരു മണിക്കൂര്‍ സമയത്ത് മാത്രം 1000 കോടി ഡോളറിന്റെ (ഏകദേശം 72,480 കോടി ഇന്ത്യന്‍ രൂപ) ഉത്പന്നങ്ങള്‍ വിറ്റഴിച്ചതായും കമ്പനി പറയുന്നു.

ആപ്പിള്‍, ഷവോമി ബ്രാന്റുകളാണ് ഇത്തവണ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്. ലോസ് ആഞ്ജലിസ്, ടോക്യോ, ഫ്രാങ്ക്ഫര്‍ട്ട് എന്നീ നഗരങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഓഡറുകള്‍ വന്നത്. കഴിഞ്ഞ വര്‍ഷത്തെ ഷോപ്പിങ് ദിനത്തില്‍ ആലിബാബ 2500 കോടി ഡോളറിന്റെ വില്‍പ്പന നടത്തിയതാണ് നിലവിലെ റെക്കോര്‍ഡ്.

Exit mobile version