ഫാര്‍മസിയില്‍ വന്ന് കാലിലെ പരുക്ക് കാണിച്ച് തെരുവുനായ; മരുന്ന് വെച്ച് കെട്ടി കൊടുത്ത് ഫാര്‍മസിസ്റ്റ്, ഒടുവില്‍ ഷെയ്ക്ക് ഹാന്‍ഡ് നല്‍കി നായയുടെ നന്ദി പ്രകടനവും, വീഡിയോ

ഫാര്‍മസിസ്റ്റിന്റെ അടുത്തെത്തിയ തെരുവുനായ മുഖത്ത് ഒരു പ്രത്യേക ഭാവം കാണിച്ചു.

ഇസ്താംബൂള്‍: മനുഷ്യരെ പോലെ തന്നെ വികാരങ്ങള്‍ പ്രകടപ്പിക്കാന്‍ കഴിവുള്ളവയാണ് മൃഗങ്ങള്‍. എന്നാല്‍ അതില്‍ ഒന്നാമത് നില്‍ക്കും നായകള്‍.. ഉടമയുടെ ജീവന്‍ രക്ഷിച്ചും പ്രിയപ്പെട്ടവരെ ഉപദ്രവിക്കുന്നതു കണ്ടാല്‍ ചാടി എണീറ്റ് പ്രതികരിക്കുന്ന വിവിധ നായകളുടെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്.

അത്തരത്തിലൊന്നാണ് ഇപ്പോഴും നിറയുന്നത്. പക്ഷേ ഇത് ഒരാളെയും രക്ഷിക്കുന്നതൊന്നുമല്ല, മറിച്ച് ഫാര്‍മസിയിലേയ്ക്ക് തനിയെ കയറി വന്ന് തന്റെ മുറിവ് കാണിച്ച് കൊടുക്കുകയാണ് ചെയ്തത്. ഇസ്താംബൂളിലാണ് സംഭവം. ഫാര്‍മസിസ്റ്റിന്റെ അടുത്തെത്തിയ തെരുവുനായ മുഖത്ത് ഒരു പ്രത്യേക ഭാവം കാണിച്ചു. ബാനു സെഞ്ചിസ് എന്ന ഫാര്‍മസിസ്റ്റിന്റെ അടുത്തേയ്ക്കാണ് നായ എത്തിയത്.

ആദ്യം ഒന്നും മനസിലായില്ല. അടുത്തെത്തിയപ്പോളാണ് കാലില്‍ നിന്ന് ചോരയൊലിക്കുന്നത് കണ്ടത്. ഫാര്‍മസിസ്റ്റിന്റെ കൈയ്യിലേക്ക് നായ കാല്‍ വെച്ചുകൊടുത്തു. ഉടനെ തന്നെ കാല്‍ വൃത്തിയാക്കി ബാനു മരുന്നു വെച്ചുകൊടുക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞപ്പോള്‍ നായ ബാനുവിന്റെ മുന്നില്‍ കുനിഞ്ഞുകിടന്നും ഷെയ്ക്ക് ഹാന്‍ഡും നല്‍കിയും വ്യത്യസ്തമായി നന്ദി പ്രകടനവും നടത്തി.

Exit mobile version