കാലിഫോര്‍ണിയയിലെ വെടിവെയ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ 13 പേര്‍ കൊല്ലപ്പെട്ടു

സംഗീത പരിപാടി നടന്നുകൊണ്ടിരിക്കുമ്പോള്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി വെടിവയ്ക്കുകയായിരുന്നു

തൗസന്റ് ഓക്ക്‌സ്: കലിഫോര്‍ണിയയിലെ ബാറില്‍ നടന്ന വെടിവയ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.20 ന് ആയിരുന്നു സംഭവം.

ആക്രമണം നടക്കുമ്പോള്‍ 200 പേര്‍ ബാറിനുള്ളില്‍ ഉണ്ടായിരുന്നു. സര്‍വകലാശാല വിദ്യാര്‍ഥികളാണ് ഈ സമയം ഇവിടെയുണ്ടായിരുന്നത്. അക്രമിയും കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

സംഗീത പരിപാടി നടന്നുകൊണ്ടിരിക്കുമ്പോള്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി വെടിവയ്ക്കുകയായിരുന്നു. പുക ഗ്രനേഡ് എറിഞ്ഞതിനു ശേഷമായിരുന്നു വെടിവയ്പ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

Exit mobile version