കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; മൂന്ന് പേര്‍ മരിച്ചു, വീടുകള്‍ അടക്കം ആയിരത്തോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. കാട്ടുതീയില്‍ പെട്ട് മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ ഇതോടെ ഈ വര്‍ഷം കാലിഫോര്‍ണിയയില്‍ തീപ്പിടിുത്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. വീടുകള്‍ അടക്കം ആയിരത്തോളം കെട്ടിടങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്.

കടുത്ത കാറ്റ് വീശുന്നതിനേത്തുടര്‍ന്ന് വടക്കന്‍ കാലിഫോര്‍ണിയയില്‍ മൂന്ന് ആഴ്ചയായി കാട്ടുതീ പടന്നുക്കൊണ്ടിരിക്കുകയാണ്. ദിവസത്തില്‍ 40 കിലോമീറ്റര്‍ എന്ന തോതില്‍ പടരുന്ന കാട്ടുതീയില്‍ നിരവധി വീടുകളാണ് ഇതിനോടകം നശിച്ചത്. കനത്ത പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഓറോവില്‍ പ്രദേശത്തുനിന്ന് ആയിരത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം 24 മണിക്കൂറിനുള്ളില്‍ 400 ചതുരശ്ര മൈല്‍ പ്രദേശം കാട്ടുതീയെ തുടര്‍ന്ന് കത്തിനശിച്ചുവെന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡാനിയല്‍ സ്വെയ്ന്‍ പറഞ്ഞത്. തീപ്പിടുത്തത്തിന്റെ തോത് അവിശ്വസനീയമായ രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version