വിമാനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കോടീശ്വരന്‍ പിടിയില്‍

ന്യൂ ജേഴ്സ്; വിമാനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കോടീശ്വരന്‍ പിടിയില്‍.
ബിസിനസുകാരനായ സ്റ്റീഫന്‍ ബ്രാഡ്ലി മെല്‍ എന്ന 53 കാരനാണ് പിടിയിലായത്. തന്റെ സ്വകാര്യ വിമാനത്തില്‍ വെച്ചാണ് സ്റ്റീഫന്‍ ബ്രാഡ്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.

ന്യൂ ജഴ്സിയില്‍ 2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിമാനം പറത്തുന്നതിനെക്കുറിച്ച് പഠിപ്പിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ വശീകരിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം ഓട്ടോ പൈലറ്റ് മോഡിലിട്ട് ഇയാള്‍ കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സോമര്‍സെറ്റ് വിമാനത്താവളത്തില്‍ നിന്നും മസാച്യുസെറ്റ്സിലെ ബാര്‍ണ്‍സ്റ്റബിള്‍ വിമാനത്താവളത്തിലേക്ക് പറക്കുന്നതിനിടെയായിരുന്നു ആദ്യം പീഡനം.

തുടര്‍ന്ന് ഇയാള്‍ നിരവധി തവണ തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിക്ക് ഇയാള്‍ പലതവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും പരാതിയില്‍ പറയുന്നു. ഇയാളെ ഫെഡറല്‍ കോടതി തടവിനു ശിക്ഷിച്ചു. വീട്ടില്‍ സ്വന്തമായി ഹെലിപ്പാഡും നിരവധി എയര്‍ ക്രാഫ്റ്റുകളുമുള്ള ബിസിനസുകാരനാണ് ബ്രാഡ്ലി മെല്‍.

ഇയാള്‍ വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമാണ്. അടുത്തിടെ ടെസ്ലയുടെ മോഡല്‍ എക്സ് കാര്‍ ഓട്ടോ മോഡിലിട്ട് പോണ്‍വീഡിയോ ചിത്രീകരിച്ച സംഭവം വന്‍വിവാദമായതിനു പിന്നാലെയാണ് വിമാനത്തിലെ ലൈംഗിക പീഡനത്തിലെ ശിക്ഷ എന്നതാണ് കൗതുകകരം.

Exit mobile version