വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍; ആനുകൂല്യം മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക്, അമ്പരപ്പിച്ച് ന്യൂജെഴ്‌സി ഗവര്‍ണറുടെ പുതിയ പദ്ധതി

New Jersey | Bignewslive

ന്യൂയോര്‍ക്ക്; വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ന്യൂജെഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി. വാക്‌സിന്‍ കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുവാന്‍ വേണ്ടിയാണ് അമ്പരപ്പിക്കുന്ന തീരുമാനം കൈകൊണ്ടിരിക്കുന്നത്. വാക്സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

മെയ് മാസത്തോടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രായപൂര്‍ത്തിയായ 21 വയസ്സിന് മുകളിലുള്ളവര്‍ വാക്സിന്‍ എടുത്തുവെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ മാത്രം, ബിയര്‍ സൗജന്യമായി നല്‍കുമെന്നും ഫില്‍ മര്‍ഫി അറിയിച്ചു.

ഇതിന്റെ ഭാഗമായി ന്യൂ ജഴ്സിയിലെ 12 ഓളം ബിയര്‍ പാര്‍ലറുകളെ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ ആനൂകൂല്യം ലഭിക്കും. മെയ് മാസത്തില്‍ തന്നെ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കണം,’ മര്‍ഫി പറഞ്ഞു.

വാക്സിന് സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന രേഖകളുമായി ബിയര്‍ പാര്‍ലറില്‍ ചെന്നാല്‍ സര്‍ക്കാരിന്റെ സൗജന്യ ബിയര്‍ ലഭിക്കുമെന്നും മര്‍ഫി അറിയിച്ചു. ജൂണ്‍ അവസാനത്തോടെ 4 ലക്ഷം പേരിലെങ്കിലും വാക്സിന്‍ എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതിയെന്ന് മര്‍ഫി വ്യക്തമാക്കി. തിങ്കളാഴ്ചത്തെ കണക്കുകള്‍ പ്രകാരം ഏകദേശം 37 ശതമാനം പേരാണ് ന്യൂജഴ്സിയില്‍ വാക്സിന്‍ സ്വീകരിച്ചത്.

Exit mobile version