ഇതിലൊരു ഹിമപ്പുലി വിശ്രമിക്കുന്നുണ്ട്, കണ്ടെത്താന്‍ കഴിയുമോ…? സമൂഹമാധ്യമങ്ങള്‍ക്ക് ‘പണിയായി’ സൗരഭ് ദേശായി പകര്‍ത്തിയ ചിത്രം

നിമിഷങ്ങള്‍ക്കകം സംഭവം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ക്ക് ‘പണിയാവുകയാണ്’ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ സൗരഭ് ദേശായി പകര്‍ത്തിയ ചിത്രം. പാറക്കൂട്ടങ്ങള്‍ക്കുള്ളില്‍ ഒരു ഹിമപ്പുലി ഒളിഞ്ഞ് ഇരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് സംഭവം വ്യാപകമാവുന്നത്.

നിമിഷങ്ങള്‍ക്കകം സംഭവം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. സംഭവം അല്‍പ്പം ബുദ്ധിമുട്ട് തന്നെയാണ്. എന്നാല്‍ സമയമെടുത്ത് ആളുകള്‍ പുലിയെ തേടിപ്പിടിക്കുന്നുണ്ട്. അവിടവിടെയായി മഞ്ഞ് വീണുകിടക്കുന്ന തവിട്ട് നിറത്തിലുള്ള മലനിരകള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും ഇടയില്‍ വിശ്രമിക്കുന്ന പുലിയെ തിരിച്ചറിയണമെങ്കില്‍ അതിസൂക്ഷ്മ നിരീക്ഷണം തന്നെ അത്യാവശ്യമാണ്.

സ്പിതി ഹിമാലയന്‍ താഴ്വര സന്ദര്‍ശിക്കുന്നതിനിടെയാണ് ഈ ചിത്രം സൗരഭ് പകര്‍ത്തിയത്. ശേഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ചിത്രം 15,000 ലേറെ ലൈക്കുകള്‍ നേടി വളരെ വേഗം തന്നെ വൈറലായി. ഫോട്ടോയില്‍ പുലിയെ കണ്ടെത്തിയവര്‍ മറ്റുള്ളവര്‍ക്ക് പണി നല്‍കി ചിത്രം ഷെയര്‍ ചെയ്യുന്നുണ്ട്. ഏറെ നേരം നോക്കിയിട്ടും ഹിമപ്പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ പുലിയുടെ കണ്ണുകളും നോട്ടവും കണ്ടെത്തി താന്‍ ശരിക്കും അമ്പരന്നുവെന്ന് മറ്റൊരാള്‍ തുറന്നുപറഞ്ഞു.

Exit mobile version