സോഷ്യല്‍മീഡിയ കീഴടക്കി ഒന്നരവയസ്സുകാരി, സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും നീന്തിക്കളിക്കുകയാണ് പുള്ളിക്കാരി

ഫ്‌ളോറിഡ: സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒന്നരവയസ്സുകാരിയുടെ വീഡിയോ ആണ്. സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും നീന്തിക്കളിക്കുകയാണ് പുള്ളിക്കാരി. മലര്‍ന്നും കമഴ്ന്നും മുന്നോട്ടേക്ക് മാത്രമല്ല പുറകോട്ടേക്കും ഈ കൊച്ചുസുന്ദരി നീന്തും. പലവിധത്തില്‍ നീന്തുന്ന ഫ്‌ലോറിഡക്കാരി കാസിയ ഇതിനോടകംതന്നെ ആളുകളുടെ കയ്യടി നേടിയിരിക്കുകയാണ്. എന്നാല്‍ ഇത്ര ചെറുപ്പത്തില്‍ കാസിയയ്ക്ക് ഇത്രയും മികച്ച നീന്തല്‍ പരിശീലനം നല്‍കിയതിന് പിന്നില്‍ ആരാണെന്ന് സോഷ്യല്‍മീഡിയ ഒന്നടകം ചോദിക്കുകയാണ്.

കാസിയയുടെ അമ്മ ഗ്രേസ് ഫനേലിയാണ് ഈ നീന്തല്‍ പരിശീലനത്തിന് പിന്നില്‍. തന്റെ ഒന്നും മൂന്നും വയസ്സുള്ള രണ്ട് പെണ്‍മക്കളെയും മികച്ച നീന്തല്‍ പരിശീലകരാക്കിയിരിക്കുകയാണ് ഗ്രേസ്. ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് ഇരുവരേയും നീന്തല്‍ പഠിപ്പിച്ചത്. ഇന്ന് രണ്ട് പേരും നീന്തലില്‍ മികച്ച ചാമ്പ്യന്‍മാരാണെന്ന് ഗ്രേസ് പറയ്യുന്നു.

Exit mobile version