സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോയ കപ്പലുകള്‍ക്ക് നേരെ ആക്രമണം

ദുബായ്: സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോയ കപ്പലുകളാണ് ആക്രമണത്തിന് ഇരയായതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അരാംകോയുടെ ഉപഭോക്താക്കള്‍ക്കായി അമേരിക്കയിലേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ട് പോയ ഒരു കപ്പല്‍ ആക്രമിക്കപ്പെട്ടെന്ന് സൗദി ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍ ഫലീഹ് അറിയിച്ചു.

ഫുജൈറ തീരത്ത് വച്ചുണ്ടായ ആക്രമണത്തില്‍ രണ്ട് സൗദി കപ്പലുകള്‍ക്ക് സാരമായ കേടുപാടുകള്‍ ഉണ്ടായതായി യുഎഇ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ യുഎഇ അധികൃതര്‍ തയ്യാറായില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഇതൊരു സാധാരണ സംഭവമായിരുന്നുവെന്നും യുഎഇ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ആളപായമൊന്നും ഉണ്ടായില്ലെങ്കിലും കപ്പലുകള്‍ക്ക് വലിയ നാശനഷ്ടമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാണ് ഇപ്പോഴത്തെ ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമാക്കാന്‍ സൗദി അധികൃതരും തയ്യാറായിട്ടില്ല.

Exit mobile version