ചെവിയില്‍ ചൊറിച്ചിലുമായി യുവാവ് ആശുപത്രിയില്‍ എത്തി, അമ്പരന്ന് ഡോക്ടര്‍; മൈക്രോസ്‌കോപ്പിലൂടെ കണ്ടത് വലകെട്ടുന്ന ചിലന്തി

ബീജിംഗ്:ചെവിയില്‍ ചൊറിച്ചിലുമായി യുവാവ് ഡോക്ടറെ കാണാനെത്തി. എന്നാല്‍ മൈക്രോസ്‌കോപ്പിലൂടെ ഡോക്ടര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ചെവിക്കുള്ളില്‍ വല നെയ്തുകൊണ്ടിരിക്കുന്ന ചിലന്തിയെയാണ് ഡോക്ടര്‍ പരിശോധനയില്‍ കണ്ടെത്തിയത്. ചൈനയിലെ ജിയാമ്ഗ്സു പ്രവിശ്യയിലാണ് സംഭവം.

ലീ എന്നുപേരുള്ള യുവാവാണ് യംഗ്സോവു യൂണിവേഴ്സിറ്റി മെഡിക്കല്‍ സ്‌കൂള്‍ ആശുപത്രിയില്‍ ചെവിയിലെ ചൊറിച്ചിലിനെ തുടര്‍ന്ന് ആ ശുപത്രിയിലെത്തിയത്. ചെവിയ്ക്കുള്ളില്‍ എന്തോ ഇഴയുന്നതായി തോന്നുന്നുവെന്നായിരുന്നു ഇയാള്‍ പരാതിപ്പെട്ടത്.

നഗ്നനേത്രങ്ങള്‍ കൊണ്ടുനോക്കിയിട്ട് ഡോക്ടര്‍ക്ക് കുഴപ്പങ്ങളൊന്നും കണ്ടില്ല. എന്നാല്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് രോഗിയുടെ കര്‍ണ്ണനാളിയില്‍ ഒരു ചാരനിറത്തിലുള്ള ജീവനുള്ള ചിലന്തി വലനെയ്യുന്നത് കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ ചെവിക്കുള്ളിലേയ്ക്ക് സലൈന്‍ ലായനി കടത്തിവിട്ട് ചിലന്തിയെ നിര്‍ജ്ജീവമാക്കിയ ശേഷം പുറത്തെടുക്കുകയായിരുന്നു.

Exit mobile version