വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം ഹെലികോപ്ടര്‍ തകര്‍ന്നു വീണ് നവദമ്പദികള്‍ക്ക് ദാരുണാന്ത്യം

ടെക്‌സസ്: ഹെലികോപ്ടര്‍ തകര്‍ന്നു വീണ് നവദമ്പദികള്‍ക്ക് ദാരുണാന്ത്യം. വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ് യാത്രയായ ദമ്പതികളാണ് മരണത്തിന് കീഴടിങ്ങിയത്. ടെക്‌സസിലാണു സംഭവം. സഹപാഠികളായിരിക്കെ പ്രണയത്തിലായ വില്‍ ബൈലറും ബെയ്‌ലി അക്കര്‍മാനുമാണ് ശനിയാഴ്ച രാത്രി വിവാഹിതരായത്. വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ് സ്വന്തം കോപ്ടറില്‍ ഇരുവരും യാത്ര പുറപ്പെട്ടു. ഒന്നരമണിക്കറിനു ശേഷം ഹെലികോപ്ടര്‍ മലഞ്ചെരുവില്‍ തകര്‍ന്നു വീണു. പൈലറ്റ് ജെറിയും കൊല്ലപ്പെട്ടു.

Exit mobile version