ഭീകരരെ സഹായിച്ചുവെന്നതിന് തെളിവുണ്ടെങ്കില്‍ കേസെടുക്കണും ; മോഡിയെ വിമര്‍ശിച്ച് നേതാവ് ദ്വിഗ് വിജയ് സിങ്

ആര്‍എസ്എസിനെയും തീവ്ര ഹിന്ദുത്വ നിലപാടുകളെയും ശക്തമായി വിമര്‍ശിക്കുന്ന നേതാവാണ് സിങ്

ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഭോപാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ദിഗ്വിജയ് സിങ്. മധ്യപ്രദേശിലെ സിയോറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.

ഭീകരരെ സഹായിച്ചുവെന്നതിന് തെളിവുണ്ടെങ്കില്‍ കേസെടുക്കാനാണ് മോഡിയെ ദിഗ്വിജയ് സിങ് വിമര്‍ശിച്ച് രംഗത്തെത്തിയത്. തന്നെ ഭീകരനെന്നും ദേശദ്രോഹി എന്നുമൊക്കെയാണ് ബിജെപി നേതാക്കള്‍ വിളിക്കുന്നത്. ഭീകരരെ സഹായിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണു കേസെടുക്കാതിരുന്നതെന്നു സിങ് ചോദിച്ചു. ഹിന്ദുവായ ആള്‍ എങ്ങനെ ഹിന്ദു വിരോധി ആകും. യഥാര്‍ഥ സന്ന്യാസി ഒരിക്കലും വോട്ടുതേടാന്‍ ഇറങ്ങില്ല. പദവികള്‍ ആഗ്രഹിക്കില്ലെന്നും അദേഹം പറഞ്ഞു.

ആര്‍എസ്എസിനെയും തീവ്ര ഹിന്ദുത്വ നിലപാടുകളെയും ശക്തമായി വിമര്‍ശിക്കുന്ന നേതാവാണ് സിങ്. കഴിഞ്ഞ 30 കൊല്ലമായി ബിജെപിയുടെ കോട്ടയാണു ഭോപാല്‍. അതു പിടിക്കാനാണു കോണ്‍ഗ്രസ് ദിഗ്വിജയ് സിങ്ങിനെ ഇറക്കിയത്. അതുകൊണ്ടുതന്നെ ദിഗ്വിജയ് സിങ്ങിനെ കടന്നാക്രമിച്ചാണ് ബിജെപി ഇവിടെ വോട്ട് തേടുന്നത്.

Exit mobile version