റോഡ് മുറിഞ്ഞ് കടക്കുന്ന അനാക്കൊണ്ട; വഴിയൊരുക്കി നാട്ടുകാര്‍; അമ്പരപ്പിക്കും ദൃശ്യം

പോര്‍ട്ടോ വെഹ്ലോ: ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷല്‍ മീഡിയയില്‍ വൈറലാകുന്നത്. സമ്മള്‍ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള അനാക്കൊണ്ട നടു റോഡിലൂടെ മുറിഞ്ഞ് കടക്കുന്നു. എന്നാല്‍ നാട്ടുകാരാകട്ടെ അതിന് പോകാനുള്ള സൗകര്യവും ഒരുക്കുന്നു.

ബ്രസീലിലെ പോര്‍ട്ടോ വെഹ്ലോ നഗരത്തിലാണ് അമ്പരപ്പിക്കുന്ന തരത്തില്‍ അനാക്കൊണ്ടയുടെ കാഴ്ച. പാമ്പ് റോഡിനപ്പുറം എത്തിയ ശേഷമാണ് യാത്രക്കാര്‍ വാഹനം നീക്കിത്തുടങ്ങിയത്. മൂന്നു മീറ്റര്‍ നീളവും 30 കിലോഗ്രാം ഭാരവുമുള്ള അനാക്കൊണ്ടയാണ് റോഡില്‍ പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാമ്പ് ഭക്ഷണം തേടി വന്നതാണെന്ന് ബയോളജിസ്റ്റുകള്‍ പറയുന്നു. റോഡരികില്‍ മാലിന്യങ്ങള്‍ തള്ളുന്നതി നിര്‍ത്തണമെന്നും മണം പിടിച്ച് ഇത്തരം പാമ്പുകള്‍ ഇനിയുമെത്തിയേക്കാമെന്നും ഇവര്‍ പറയുന്നു.

Exit mobile version