ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

ശ്രീലങ്ക: ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനം. കൊളംബോ കൊച്ചിക്കാടെ സെന്റ് ആന്റണീസ് പള്ളിയിലാണ് സ്‌ഫോടനം. ഈസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ക്കിടെയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ 160 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിനമണ്‍ ഗ്രാന്‍ഡ് , ഷാംഗ്രിലാ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനം. സെന്റ് ആന്റണീസ്, സെന്റ് സെബാസ്റ്റ്യന്‍ പള്ളികളില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

തുടച്ചയായി ഉണ്ടായ സ്‌ഫോടനത്തിന്റെ സ്വഭാവം അനുസരിച്ച് ഭീകരവാദമാകാം ഇതിന് പിന്നില്‍ എന്ന് പ്രഥമ ദൃഷ്ട്യാ അനുമാനിക്കാം എങ്കിലും അതേ സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടില്ല. എന്നാല്‍ സമാനമായ സ്‌ഫോടനങ്ങളൊന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എങ്കിലും ചില വംശീയ വിദ്വേഷങ്ങള്‍ ഈ പരിസരത്ത് അരങ്ങേറിയിരുന്നു. സിംഹള ഗ്രൂപ്പുകളും മുസ്ലീം വിഭാഗങ്ങളുമാണ് വംശീയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നത്.

Exit mobile version