നോത്രദാം കത്തീഡ്രല്‍ അതിവേഗം പുനര്‍നിര്‍മ്മിക്കും; ഇമ്മാനുവല്‍ മാക്രോണ്‍

രാജ്യാന്തര ഏജന്‍സികളും വ്യക്തികളുമടക്കം നിരവധി കോണുകളില്‍ നിന്നും ഗോപുരത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള സംഭവാനകള്‍ വരുന്നുണ്ട്.

പാരീസ്: പൂര്‍ണമായി കത്തിനശിച്ച നോത്രദാം കത്തീഡ്രല്‍ അതിവേഗം പുനര്‍നിര്‍മ്മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. നോത്രദാം പള്ളി പുതുക്കിപ്പണിയുന്നതിനായി സംഘടിത പ്രവര്‍ത്തനം നടത്തുമെന്നും മാക്രോണ്‍ അറിയിച്ചു.

നോത്രദാമിന്റെ തകര്‍ന്ന ഗോപുരം പുനര്‍നിര്‍മിക്കാന്‍ അന്താരാഷ്ട്ര ശില്‍പികളുടെ ഒരു മത്സരത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മാത്രമല്ല, രാജ്യാന്തര ഏജന്‍സികളും വ്യക്തികളുമടക്കം നിരവധി കോണുകളില്‍ നിന്നും ഗോപുരത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള സംഭവാനകള്‍ വരുന്നുണ്ട്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പാരീസിലെ നോത്രദാം കത്തീഡ്രല്‍ പുതുക്കിപ്പണിയുന്നതിനിടയില്‍ കഴിഞ്ഞ ദിവസമാണ് തീപിടിക്കുകയും പള്ളിയുടെ പ്രധാന ഗോപുരവും മേല്‍ക്കൂരയും പൂര്‍ണ്ണമായും കത്തി നശിക്കുകയും ചെയ്തത്. ക്രിസ്ത്യന്‍ മതവുമായി ബന്ധപ്പെട്ട് നിരവധി അമൂല്യ വസ്തുക്കള്‍ സൂക്ഷിക്കുന്ന പള്ളി വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്.

Exit mobile version