യുഎസ്-ഫ്രാന്‍സ് സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ കമല ഹാരിസും ഇമ്മാനുവല്‍ മാക്രോണും കൂടിക്കാഴ്ച നടത്തും

പാരിസ് : യുഎസ്-ഫ്രാന്‍സ് സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും കൂടിക്കാഴ്ച നടത്തുന്നു.ഇന്ന് വൈകിട്ട്‌ പാരിസില്‍ വച്ചാണ് ചര്‍ച്ച.

അന്തര്‍വാഹിനി കരാര്‍ നിര്‍ത്തലാക്കിയതിനെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അമേരിക്കയുമായുള്ള ബദല്‍ കരാറിന് അനുകൂലമായി പാരീസുമായുള്ള മള്‍ട്ടി-മില്ല്യണ്‍ ഡോളറിന്റെ അന്തര്‍വാഹിനി ഇടപാടില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍വാങ്ങിയതായിരുന്നു കാരണം.

മക്രോണിന്റെ വസതിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മറ്റ് ലോകനേതാക്കളോടൊപ്പം ഒരു പീസ് ഫോറത്തിലും കമല ഹാരിസ് പങ്കെടുക്കുന്നുണ്ട്.

Exit mobile version