നേപ്പാളില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ട് മരണം; അഞ്ച് പേരുടെ നില അതീവ ഗുരുതരം

ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളം എന്നറിയപ്പെടുന്ന എയര്‍പോര്‍ട്ടാണ് ലുക്ക്‌ലാ വിമാനത്താവളം

കാഠ്മണ്ഡു: നേപ്പാളിലെ ടെന്‍സിംഗ് ഹിലാറി ലുക്ക്‌ലാ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേരുടെ നില അതീവ ഗുരുതരം.

ഞായറാഴ്ച രാവിലെയാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഈസ്റ്റേണ്‍ നേപ്പാളിലെ സോലുകുഭ് ജില്ലയിലെ ലുക്ക്‌ലാ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. നേപ്പാള്‍ വിമാന സര്‍വ്വീസായ സമ്മിറ്റ് എയര്‍ലൈനാണ് അപകടത്തില്‍ പെട്ടത്.

റണ്‍വേയിലേക്ക് പറന്നിറങ്ങിയ സമ്മിറ്റ് എയര്‍, വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളം എന്നറിയപ്പെടുന്ന എയര്‍പോര്‍ട്ടാണ് ലുക്ക്‌ലാ വിമാനത്താവളം. എവറസ്റ്റ് പര്‍വ്വതാരോഹരുടെ ബേയ്‌സ് ക്യാമ്പും ഇവിടെ തന്നെയാണ്. അതേസമയം അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version