സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തി; 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍

ശ്രീലങ്കന്‍ നാവികസേന നടത്തിയ പെട്രോളിംഗിന് ഇടയിലാണ് ഇവര്‍ അറസ്റ്റിലായത്

കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയതിന് പതിനെട്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. നാവികസേന ഇവര്‍ ഉപയോഗിച്ച ബോട്ടുകളും പിടിച്ചെടുത്തു. പോയിന്റ് പെട്രോയുടെ 16 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യ ബന്ധനം നടത്തുന്നതിന് ഇടയിലാണ് ഇവര്‍ പിടിയിലായത്.

ശ്രീലങ്കന്‍ നാവികസേന നടത്തിയ പട്രോളിംഗിന് ഇടയിലാണ് ഇവര്‍ അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള പതിനെട്ട് മത്സ്യത്തൊഴിലാളികള്‍ അന്താരാഷ്ട സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയെന്നും ഇവരെ അറസ്റ്റ് ചെയ്‌തെന്നും ശ്രീലങ്കന്‍ നാവിക സേന അറിയിച്ചു. ഇവരുടെ മൂന്ന് ബോട്ടുകളും പിടിച്ചെടുത്തതായി നാവിക സേന വ്യക്തമാക്കിയിരിക്കുന്നു.

അറസ്റ്റിലായ മത്സ്യ തൊഴിലാളികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം കൂടുതല്‍ അന്വേഷണത്തിനായി ഇവരെ ജഫ്‌നയിലെ അസിസ്റ്റന്റ് ഡയറക്ട്ര്‍ ഓഫ് ഫിഷറീസിന് കൈമാറുമെന്നും നാവികസേന വ്യക്തമാക്കി.

Exit mobile version