നടക്കാന്‍ വയ്യാത്ത സുഹൃത്തിനെ തോളിലേറ്റി സ്‌കൂളില്‍ കൊണ്ടുവിട്ട് പന്ത്രണ്ട്കാരന്‍

സാങ്ങ് സെയുടെ വാട്ടര്‍ ബോട്ടിലില്‍ വെള്ളം നിറയ്ക്കുന്നതും ഉച്ചഭക്ഷണം കഴിപ്പിക്കുന്നതും കൈകഴുകാന്‍ കൊണ്ടു പോകുന്നതുമൊക്കെ ബിഗ്യാങ്ങാണ്

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് സാങ്ങ് സെയെയുടേയും ബിഗ്യാങ്ങിന്റെയും സൗഹൃദത്തിന്റെ കഥയാണ്. ചൈനയിലെ ഹെബാസിയുള്ള പ്രൈമറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇവര്‍ രണ്ടുപേരും. സാങ്ങ് സെയെയ്ക്ക് നടക്കാന്‍ സാധിക്കില്ല.

തന്റെ പ്രിയ സുഹൃത്തിനെ ദിവസവും തോളിലേറ്റി സ്‌കൂളിലെത്തിക്കുന്നതും തിരിച്ചു കൊണ്ടുപോകുന്നതും ബിഗ്യാങ്ങ് എന്ന പന്ത്രണ്ട്കാരനാണ്. കൂടാതെ സാങ്ങ് സെയുടെ വാട്ടര്‍ ബോട്ടിലില്‍ വെള്ളം നിറയ്ക്കുന്നതും ഉച്ചഭക്ഷണം കഴിപ്പിക്കുന്നതും കൈകഴുകാന്‍ കൊണ്ടു പോകുന്നതുമൊക്കെ ബിഗ്യാങ്ങാണ്.

ബിഗ്യാങ്ങ് തന്റെ ഏറ്റവുമടുത്ത കൂട്ടുകാരനാണെന്നും എല്ലാ ദിവസവും അവന്‍ പഠിക്കുന്നതും കളിക്കുന്നതും തന്റെ കൂടെയാണെന്നും സാങ്ങ് സെയെ പറയുന്നു. കുട്ടുകാരനെ തോഴിലേറ്റി കൊണ്ടുപോകുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഈ സൗഹൃദത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.

Exit mobile version