നേപ്പാളില്‍ ദുരന്തം വിതച്ച് കൊടുങ്കാറ്റ്; 25 മരണം, 400 പേര്‍ക്ക് പരിക്ക്

ബര-പര്‍സ മേഖലകളിലെ ഗ്രാമങ്ങളിലാണ് ദുരന്തം രൂക്ഷമായി ബാധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്

കാഠ്മണ്ഡു: നേപ്പാളില്‍ ദുരന്തം വിതച്ച് കൊടുങ്കാറ്റും പേമാരിയും. വീശിയടിച്ച കൊടുങ്കാറ്റില്‍ 25 പേരുടെ ജീവനാണ് പൊലിഞ്ഞത്. 400 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ നേപ്പാളിലെ വിവിധ ഗ്രാമങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ബര-പര്‍സ മേഖലകളിലെ ഗ്രാമങ്ങളിലാണ് ദുരന്തം രൂക്ഷമായി ബാധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കൊടുങ്കാറ്റില്‍ തെക്കന്‍ കാഠ്മണ്ഡുവില്‍ നിന്ന് നിന്ന് 128 കിലോമീറ്റര്‍ അകലെയുള്ള ബര ജില്ലയില്‍ മാത്രം 24 പേരാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ആണ് പ്രദേശത്ത് കൊടുങ്കാറ്റ് വീശിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്റ്ററുകളും സൈന്യവും സ്ഥലത്തെത്തിയിട്ടുള്ളതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version