കൊടുങ്കാറ്റില്‍ പേടിച്ച് വിറച്ച് പൂച്ചക്കുട്ടികൾ; ചിറകിനടിയിൽ ഒളിപ്പിച്ച് തള്ള കോഴിയുടെ കരുതൽ, സൈബറിടത്ത് തരംഗമായി ചിത്രം

Hen and Kittens | Bignewslive

മൃഗങ്ങൾ തമ്മിലുള്ള സ്നേഹം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പൂച്ച കുട്ടികളുടെ വികൃതി, പട്ടിക്കുട്ടികളുടെ കളികൾ ഇങ്ങനെ പല തരത്തിലുള്ള വിഡിയോയും നമ്മൾ കാണാറുണ്ട്. ഇപ്പോൾ സമാന രീതിയിൽ, ഏവരുടെയും മനസ് നിറയ്ക്കുന്ന ചിത്രമാണ് വൈറൽ ആകുന്നത്.

കോവിഡ് കേസുകള്‍ കൂടി : പിന്‍വലിച്ച് രണ്ട് ദിവസത്തിനകം ഷാങ്ഹായില്‍ വീണ്ടും ലോക്ഡൗണ്‍

ഒരു കോഴി രണ്ട് പൂച്ചക്കുട്ടികളെ ചിറകിനുള്ളിലൊതുക്കുന്നthanu ചിത്രം. ജൂണ്‍1 ന് ബ്യൂട്ടിന്‍ഗെബീഡന്‍ എന്ന ട്വിറ്റര്‍ പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. കൊടുങ്കാറ്റ് വീശിയതിനെ തുടര്‍ന്ന് രണ്ട് പൂച്ചക്കുട്ടികളെ തന്റെ ചിറകിനുള്ളില്‍ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്ന കോഴിയുടെ ചിത്രമാണിത്. പൂച്ചക്കുട്ടികളാണെങ്കില്‍ പേടിച്ച് ഇരിക്കുന്നതും കാണാം.

ഒരു ഷെഡിനുള്ളില്‍ വെച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ” ഒരു കൊടുങ്കാറ്റില്‍ പേടിച്ചരണ്ട പൂച്ചക്കുട്ടികളെ സംരക്ഷിക്കുന്ന കോഴി” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇതോടൊപ്പം, സമാനമായ മറ്റ് സംഭവങ്ങളും ഉപയോക്താക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്. തന്റെ വീട്ടിലെ അമ്മപൂച്ച ഭക്ഷണം തേടി പോകുമ്പോള്‍ പൂച്ചക്കുട്ടികളെ കോഴി ഇതുപോലെ ചിറകിനടിയില്‍ സംരക്ഷിച്ചു നിര്‍ത്താറുണ്ട് എന്ന അനുഭവവും ഒരു ഉപയോക്താവ് പങ്കുവെച്ചു. ഈ സംഭവം വ്യക്തമാക്കുന്ന രണ്ട് ചിത്രങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്.

Exit mobile version