മസൂദ് അസ്‌റിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണം; നിലപാട് ശക്തമാക്കി വീണ്ടും ലോകരാജ്യങ്ങള്‍

അസ്റിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം വീണ്ടും യുഎന്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു

യുഎന്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്‌റിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന് വീണ്ടും ലോകരാജ്യങ്ങള്‍. അസ്റിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം വീണ്ടും യുഎന്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. അമേരിക്ക തയ്യാറാക്കിയ പ്രമേയത്തിന് ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ശക്തമായ പിന്തുണയും ഉണ്ട്.

മസൂദ് അസ്‌റിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎന്നില്‍ നിരവധി തവണ പ്രമേയം അവതരിപ്പിച്ചെങ്കിലും ചൈനയുടെ എതിര്‍പ്പ് മൂലം പ്രമേയം പാസാക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഇന്ന് വീണ്ടും യുഎന്‍ ഈ പ്രമേയം വീണ്ടും പരിഗണിക്കും. ബ്രിട്ടന്‍, ഫ്രാന്‍സ് രാജ്യങ്ങളുടെ ശക്തമായ പിന്തുണയില്‍ തയ്യാറാക്കിയ പ്രമേയം 15 അംഗ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വിതരണം ചെയ്തു. മസൂദ് അസ്‌റിനെതിരെ ആയുധ ഉപരോധം, യാത്രാവിലക്ക്, സ്വത്ത് മരവിപ്പിക്കല്‍ എന്നിവയാണ് പ്രമേയത്തിലെ പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ഇത്തവണയും ചൈനയുടെ നിലപാട് എന്താകുമെന്ന് കാര്യത്തില്‍ യാതൊരു വ്യക്തതയും ഇല്ല.

Exit mobile version