നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍!

രാജ്യം വിട്ട് 17 മാസത്തിന് ശേഷമാണ് മോദി അറസ്റ്റിലായത്.

ലണ്ടന്‍: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട പ്രമുഖ വിവാദ വ്യവസായി നീരവ് മോദി അറസ്റ്റില്‍. മോദിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി കൈകൊണ്ടിരിക്കുന്നത്. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. 3,000 കോടിയുടെ പിഎന്‍ബി വായ്പത്തട്ടിപ്പില്‍ പ്രതിയായ വജ്രവ്യാപാരി നിരവ് മോദിക്ക് ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ബ്രിട്ടനില്‍ നിന്ന് നിരവ് മോദിയെ നാടുകടത്തണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടര്‍ന്നായിരുന്നു നടപടി. രാജ്യം വിട്ട് 17 മാസത്തിന് ശേഷമാണ് മോദി അറസ്റ്റിലായത്. നീരവ് മോദിയെ തല്‍കാലം ഇന്ത്യയ്ക്ക് കൈമാറില്ലെന്നാണ് ലഭിക്കുന്ന വിവരം. അടുത്തിടെയാണ് ലണ്ടനില്‍ ആര്‍ഭാഡ ജീവിതം നയിക്കുന്ന നീരവ് മോദിയുടെ ദൃശ്യങ്ങള്‍ എത്തിയത്.

നീരവ് മോദി ലണ്ടനില്‍ ആഡംബരജീവിതം നയിക്കുന്നത് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമമാണ് പുറത്തുവിട്ടത്. ഇതിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. നാളിത്ര പിന്നിട്ടിട്ടും എന്തുകൊണ്ട് മോദിയെ പിടികൂടുന്നില്ല എന്ന ചോദ്യമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് നീരവ് മോദി ഇപ്പോള്‍ ലണ്ടനില്‍ അറസ്റ്റിലായിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി അറസ്റ്റിലായത് ബിജെപി നേതൃത്വത്തെയും ഗുണം ചെയ്‌തേക്കും.

Exit mobile version