യുദ്ധം ഒഴിവാക്കിയെന്ന അവകാശവാദവുമായി ഇമ്രാന്‍ ഖാന്‍

ഉചിതമായ സമയത്ത് കൃത്യമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞതിനാല്‍ യുദ്ധം ഒഴിവായെന്നുമുള്ള അവകാശവാദവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഇസ്ലാമബാദ്: ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കപ്പെട്ടെന്നും, ഉചിതമായ സമയത്ത് കൃത്യമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞതിനാല്‍ യുദ്ധം ഒഴിവായെന്നുമുള്ള അവകാശവാദവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയച്ച തീരുമാനത്തെക്കുറിച്ച് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും വിശദീകരിക്കുകയുണ്ടായി. വിശാല താത്പര്യം മുന്‍നിര്‍ത്തിയാണ് അഭിനന്ദനെ വിട്ടയച്ചത്. അതിലൂടെ സംഘര്‍ഷത്തിന് അയവ് വരുത്താനും വ്യക്തതയും കൃത്യതയുമുള്ള സന്ദേശം നല്‍കാനും കഴിഞ്ഞെന്ന് ഖുറേഷി പറഞ്ഞു.

അഭിനന്ദനെ വിട്ടയച്ചതോടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ തീവ്രത കുറഞ്ഞെന്ന് പാക് വിദേശകാര്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പുല്‍വാമ സംഭവത്തിന് പിന്നാലെ ബാലാകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തോടെയാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചത്.

Exit mobile version