ശത്രുരാജ്യങ്ങള്‍ക്ക് വെല്ലുവിളി; ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പലുകളുടെ പ്രദര്‍ശനം നടന്നു

രാജ്യങ്ങളെ ചുട്ടു ചാമ്പലാക്കാന്‍ കഴിയുന്ന അണ്വായുധ ശേഷിയുള്ള ഇറാന്‍ വികസിപ്പിച്ചെടുത്ത മുങ്ങിക്കപ്പലില്‍ നിന്നുള്ള ക്രൂസ് മിസൈലിന്റെ പരീക്ഷണം വന്‍ വിജയമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്

ടെഹ്റാന്‍: ഇറാന്റെ പുതിയ അത്യാധുനിക യുദ്ധക്കപ്പലുകളുടെ പ്രദര്‍ശനം നടന്നു. ഒമാന്‍ കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ആണ് ഇറാന്റെ അഭ്യാസപ്രകടനങ്ങള്‍ നടന്നത്. മുങ്ങിക്കപ്പലുകള്‍, പോര്‍വിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍ എല്ലാം നാവികസേനയുടെ അഭ്യാസപ്രകടനത്തില്‍ ഉള്‍പ്പെട്ടിരുന്നു.

രാജ്യങ്ങളെ ചുട്ടു ചാമ്പലാക്കാന്‍ കഴിയുന്ന അണ്വായുധ ശേഷിയുള്ള ഇറാന്‍ വികസിപ്പിച്ചെടുത്ത മുങ്ങിക്കപ്പലില്‍ നിന്നുള്ള ക്രൂസ് മിസൈലിന്റെ പരീക്ഷണം വന്‍ വിജയമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത് അമേരിക്കയുടെയും പാകിസ്താന്റെയും ഭയത്തിന്റെ ആഴം കൂട്ടുമെന്ന് പ്രതിരോധ വിദഗ്ധര്‍ വ്യക്തമാക്കി.

ശത്രുരാജ്യങ്ങള്‍ക്ക് ഇറാന്‍ വന്‍ വെല്ലുവിളിയാണെന്ന് വ്യക്തമാക്കുന്ന അഭ്യാസപ്രകടനങ്ങളാണ് ഇറാന്റെ പ്രദര്‍ശനങ്ങളില്‍ നിഴലിച്ചത്. ഇറാന്റെ യുദ്ധക്കപ്പലുകളുടെ അഭ്യാസപ്രകടനത്തില്‍ നൂറോളം ആയുധങ്ങളും നീറ്റിലിറക്കിയ മുങ്ങിക്കപ്പലും കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ യുദ്ധക്കപ്പലും പ്രദര്‍ശനത്തിനുണ്ടായിരുന്നു.

അതിന് പുറമേ യുദ്ധക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, പോര്‍വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയും ആയുധ പരീക്ഷണങ്ങളില്‍ പങ്കെടുത്തു.

Exit mobile version