ഫുട്‌ബോള്‍ ക്ലബ്ബ് ലെസ്റ്റര്‍ സിറ്റി ഉടമയുടെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരം കഴിഞ്ഞതിന് പിന്നാലെ സ്വന്തം സ്റ്റേഡിയത്തിന് പുറത്ത് ഹെലികോപ്ടര്‍ തകര്‍ന്ന് വീഴുകയായിരുന്നു

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ ലെസ്റ്റര്‍ സിറ്റിയുടെ ഉടമ വിചായി ശ്രീവധനപ്രഭയുടെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരം കഴിഞ്ഞതിന് പിന്നാലെ സ്വന്തം സ്റ്റേഡിയത്തിന് പുറത്ത് ഹെലികോപ്ടര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ശനിയാഴ്ച രാത്രി 1-1ന് സമനിലയില്‍ കലാശിച്ച വെസ്റ്റ്ഹാം-ലെസ്റ്റര്‍ സിറ്റി മത്സരം അവസാനിച്ച് മണിക്കൂറിനകമായിരുന്നു അപകടം.

ഹെലിക്കോപ്ടറിന് തീ പിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കിങ് പവര്‍ സ്റ്റേഡിയത്തിലെ കാര്‍ പാര്‍ക്കിലേക്കാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. സംഭവസ്ഥലത്ത് പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഹെലികോപ്ടറില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നത് സംബന്ധിച്ചുള്ള വിവരങ്ങല്‍ ലഭ്യമല്ല.

ശ്രിവധനപ്രഭ ലെസ്റ്ററിന്റെ എല്ലാ ഹോം മത്സരങ്ങളിലും പങ്കെടുക്കുന്നതിനായി ബന്ധുക്കള്‍ക്കൊപ്പം ഹെലികോപ്ടറിലാണ് സ്റ്റേഡിയത്തിലെത്താറുള്ളത്.

Exit mobile version