ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കും; ഭീകരാക്രമണത്തിന് പാകിസ്താന് പങ്കുണ്ടെന്ന ആരോപണം തള്ളി ഇമ്രാന്‍ ഖാന്‍

തിരിച്ചടിക്കുന്നതിനെക്കുറിച്ച് പാകിസ്താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നാല്‍ ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ പാകിസ്താന്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

ഇസ്ലാമാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണം തള്ളി ഇമ്രാന്‍ ഖാന്‍. പാകിസ്താന്‍ സ്ഥിരത കൈവരിക്കാനായി നീങ്ങുമ്പോള്‍ എന്തിനാണ് ഇത്തരമൊരു ആക്രമണം നടത്തുന്നതെന്ന ചോദ്യമുയര്‍ത്തുകയും ചെയ്തു.

‘സ്ഥിരതയ്ക്കുവേണ്ടി നീങ്ങുന്ന വേളയില്‍ പാകിസ്താന്‍ എന്തിനാണ് ഇത് ചെയ്യുന്നത്? ഇതെങ്ങനെ പാകിസ്താന് നേട്ടമാകും?’ അദ്ദേഹം ചോദിക്കുന്നു.
ഭാരത സര്‍ക്കാറിനുവേണ്ടിയാണ് ഞാനീ പ്രസ്താവന നടത്തുന്നത്. ഒരു തെളിവുമില്ലാതെ നിങ്ങള്‍ പാകിസ്താന്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തിയിരിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു.

മനുഷ്യരാണ് യുദ്ധം തുടങ്ങി വയ്ക്കുക എന്ന് നമുക്കെല്ലാം അറിയാം, പക്ഷേ അതെവിടേക്കൊക്കെ പോകുമെന്ന് ദൈവത്തിനേ അറിയൂ. ഇന്ത്യ വിവേകത്തോടെ പെരുമാറണം. ജൂറിയും ജഡ്ജിയും സ്വയം ആകാന്‍ ഇന്ത്യ ശ്രമിക്കരുതെന്നും കാശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.

തിരിച്ചടിക്കുന്നതിനെക്കുറിച്ച് പാകിസ്താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നാല്‍ ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ പാകിസ്താന്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

Exit mobile version