ട്രംപ് പ്രസംഗിച്ചു, കൈയ്യടിച്ച് നാന്‍സി പെലോസി; ട്രോളുകളില്‍ നിറഞ്ഞ് സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗവേദി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റെടുത്ത ശേഷമുള്ള രണ്ടാം സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗവേദി, ‘പക തീര്‍ക്കുന്ന രാഷ്ട്രീയ’ത്തിന് അന്ത്യം കുറിച്ചു.

പ്രസംഗ ശേഷം കേള്‍വിക്കാരെ നോക്കുന്ന ട്രംപിനെ നോക്കി കൈയ്യടിക്കുന്ന നാന്‍സി പെലോസിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുരികമുയര്‍ത്തിപ്പിടിച്ച ട്രംപിനെ നോക്കി കൈയ്യടിക്കുന്ന സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഈ ദൃശ്യം ഇപ്പോള്‍ ട്വിറ്ററിലെ ട്രോളന്‍മാര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഭരണസ്തംഭനം അവസാനിക്കുന്നതുവരെ പ്രതിനിധി സഭയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രസംഗിക്കാന്‍ അനുമതി നല്‍കില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി നേരത്തെ പറഞ്ഞിരുന്നു.

Exit mobile version