വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറും

9,990.07 കോടി രൂപയാണ് വായ്പ തട്ടിപ്പ് നടത്തിയ മല്യയ്ക്ക് പലിശയടക്കം തിരിച്ചടക്കാനുള്ളത്

ലണ്ടന്‍: വായ്പ തട്ടിപ്പ് കേസിലെ പ്രതിയായ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറും. ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറി ഒപ്പുവെച്ചു. അതേസമയം വിജയ് മല്യയ്ക്ക് മേല്‍ക്കോടതിയെ സമീപിക്കാം.

9,990.07 കോടി രൂപയാണ് വായ്പ തട്ടിപ്പ് നടത്തിയ മല്യയ്ക്ക് പലിശയടക്കം തിരിച്ചടക്കാനുള്ളത്. എന്നാല്‍ 13,500 കോടി രൂപവിലമതിക്കുന്ന മല്യയുടെ സ്വത്തുക്കള്‍ ഇതിനോടകം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്.

Exit mobile version