അമേരിക്കയിലെ ഭരണ പ്രതിസന്ധിയ്ക്ക് താല്‍കാലിക പരിഹാരം; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കാന്‍ ട്രംപ്

ശമ്പളമില്ലാതെ ജോലി ചെയ്യുന്ന് കേന്ദ്ര ജീവനക്കാരുടെ പ്രശ്‌നങ്ങളും വിമാനത്താവളത്തില്‍ വേണ്ടത്ര ജോലിക്കാരില്ലാത്തെ സാഹചര്യങ്ങളും ട്രംപിനെ സമ്മര്‍ദത്തിലാഴ്ത്തി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കാന്‍ ട്രംപിന്റെ തീരുമാനം. കഴിഞ്ഞ ഒരു മാസത്തോളമായി തുടരുന്ന ഭരണ പ്രതിസന്ധിക്കാണ് ട്രംപിന്റെ ഈ തീരുമാനത്തിലൂടെ താല്‍ക്കാലിക പരിഹാരം ആകുന്നത്. ഇനി വരുന്ന മൂന്നാഴ്ചത്തേക്കു കൂടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം അനുവദിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപനത്തെതുടര്‍ന്നാണ് അമേരിക്കയിലെ ഭരണസ്തംഭനത്തിന് താല്‍കാലിക ശമനം ഉണ്ടായത്.

ശമ്പളമില്ലാതെ ജോലി ചെയ്യുന്ന് കേന്ദ്ര ജീവനക്കാരുടെ പ്രശ്‌നങ്ങളും വിമാനത്താവളത്തില്‍ വേണ്ടത്ര ജോലിക്കാരില്ലാത്തെ സാഹചര്യങ്ങളും ട്രംപിനെ സമ്മര്‍ദത്തിലാഴ്ത്തി. അടുത്ത മാസം 15നകം അതിര്‍ത്തി മതില്‍ വിഷയത്തിലും സുരക്ഷ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് ട്രംപിന്റെ നിലപാട് മയപ്പെടുത്തിയത്.

കേന്ദ്ര ജീവനക്കാരുടെ കഴിഞ്ഞ ഒരു മാസത്തെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ കൊടുത്തു തീര്‍ക്കും. എന്നാല്‍ അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ അതിര്‍ത്തി മതിലില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും ഭരണ പ്രതിസന്ധിയുണ്ടാകുമെന്നാണ് കരുതുന്നത്. അതിര്‍ത്തി മതിലിന് 5.7 ബില്ല്യണ്‍ ഡോളര്‍ ലഭിക്കാതെ ഭാഗിക ഭരണ സ്തംഭനം പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ട്രംപ്.

 

Exit mobile version