അവന്‍ ഇനിയില്ല, സാം മരിച്ചു..! ദയാവധം നടത്തി ഡോക്ടര്‍ അറിയിച്ചു; പ്രിയപ്പെട്ട സാമിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് അവള്‍ അലമുറയിട്ട് കരഞ്ഞു

ഫ്‌ളോറിഡ: രോഗബാധിതനായതിനെ തുടര്‍ന്ന് സാമിനെ ദയാവധത്തിന് ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ആ വേദന മറക്കാന്‍ ഉടമസ്ഥയായ ഓലിഷ്യ ലൈക്കോവിക്ക് കഴിഞ്ഞില്ല. വളര്‍ത്തുനായയുടെ വിയോഗത്തില്‍ അവള്‍ നെഞ്ചുപൊട്ടി അലറി. സാം അവള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. അതിലുപരി അവരുടെ കുടുംബത്തിലെ ഒരു അംഗം.

സാം മരിച്ചെന്ന് ഉറപ്പുവരുത്തി ഡോക്ടര്‍.. എന്നാല്‍ അത് വിശ്വസിക്കാനാകാതെ ആകുടുംബം മൃതദേഹം നോഞ്ചോട് ചേര്‍ത്ത് അലമുറയിട്ടു കരഞ്ഞു. ഓലിഷ്യ മാത്രമല്ല ആ കുടുംബത്തിലേ ഓരോരുത്തരും ഏറ്റവും സ്നേഹം നിറഞ്ഞ ഒരാളുടെ വേര്‍പാടിലെന്ന പോലെ ദുഃഖം താങ്ങാന്‍ കഴിയാത്തവരായി തീര്‍ന്നു. ഫ്‌ളോറിഡയിലെ ടാമ്പബേയിലാണ് സംഭവം.

ഫ്‌ളോറിഡയിലെ മൃഗഡോക്ടര്‍ ഡാനി മാക്വെറ്റിയാണ് ദയാവധം നടത്തിയത്. ഫോട്ടോഗ്രാഫര്‍ റോസ് ടെയ്ലറാണ് സാമിന്റെ അവസാന നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

Exit mobile version