നൂറ്റാണ്ടിലെ കായിക താരത്തിന് ജന്മ നഗരത്തിന്റെ ആദരവ്; ലൂയിസ് വില്ലെ എയര്‍പോര്‍ട്ട് ഇനി മുതല്‍ മുഹമ്മദ് അലി എയര്‍ പോര്‍ട്ട്

എയര്‍പോര്‍ട്ടിന്റെ പേര് മാറ്റിയ വിവരം മുഹമ്മദ് അലി സെന്റര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്

കെന്റുക്കി: അന്തരിച്ച പ്രശസ്ത ബോക്‌സര്‍ മുഹമ്മദ് അലിയ്ക്ക് ആദരവുമായി അമേരിക്കയിലെ കെന്റുക്കിയില്‍ സ്ഥിതി ചെയ്യുന്ന ലൂയിസ് വില്ലെ എയര്‍പോര്‍ട്ട്. ഇനി മുതല്‍ ലൂയിസ് വില്ലെ എയര്‍പോര്‍ട്ട് മുഹമ്മദ് അലി എയര്‍ പോര്‍ട്ട് എന്നാണ് അറിയപ്പെടുക. ബോക്‌സര്‍ മുഹമ്മദ് അലിയോടുള്ള ആദര സൂചകമായിട്ടാണ് എയര്‍പോര്‍ട്ടിന്റെ പേര് മാറ്റം.

ബിബിസി നൂറ്റാണ്ടിലെ കായിക താരമായി തെരഞ്ഞെടുത്ത താരമാണ് മുഹമ്മദ് അലി. എയര്‍പോര്‍ട്ടിന്റെ പേര് മാറ്റിയ വിവരം മുഹമ്മദ് അലി സെന്റര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മുഹമ്മദ് അലിയുടെ ജന്മ നഗരമാണ് കെന്റുക്കിയിലെ ലൂയിസ് വില്ലെ. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 2016 ജൂണ്‍ 3ന് അരിസോണയില്‍ വെച്ചാണ് മുഹമ്മദ് അലി അന്തരിച്ചത്.

Exit mobile version