ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചു…? ഒന്നാം പേജില്‍ വാര്‍ത്ത നിറച്ച് ‘വാഷിംഗ്ടണ്‍ പോസ്റ്റ്’, പത്രം ഏറ്റവും കൂടുതല്‍ വിതരണം ചെയ്തത് വൈറ്റ് ഹൗസിന് മുന്‍പില്‍!

അണ്‍പ്രസിഡന്റഡ് എന്ന ആറ് കോളം തലക്കെട്ടോടു കൂടി പുറത്തിറങ്ങിയ പത്രം വൈറ്റ് ഹൗസിനു മുന്നിലും വിതരണം ചെയ്തിട്ടുണ്ട്.

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചു. നഗരത്തെ നടുക്കിയായിരുന്നു ആ പത്ര വാര്‍ത്ത ജനം കണ്ടത്. വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിലായിരുന്നു ആ വാര്‍ത്ത ആദ്യം എത്തിയത്. പത്രത്തിന്റെ ആദ്യ പേജിലാണ് വാര്‍ത്ത നിരന്നത്. ഇതി വ്യാജ പതിപ്പുകളാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

അണ്‍പ്രസിഡന്റഡ് എന്ന ആറ് കോളം തലക്കെട്ടോടു കൂടി പുറത്തിറങ്ങിയ പത്രം വൈറ്റ് ഹൗസിനു മുന്നിലും വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് ട്രംപ് രാജിവെച്ചുവെന്ന വാര്‍ത്തയുമായി വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ വ്യാജ എഡിഷന്‍ പുറത്തിറങ്ങുന്നത്. മെയ് 1. 2019 എന്ന ഡേറ്റ്ലൈനൊടുകൂടിയാണ് പത്രം പുറത്തിറങ്ങിയത്.

ഒറ്റ നോട്ടത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് ആണെന്ന തോന്നുന്ന പത്രത്തിന്റെ ഡേറ്റ്ലൈന്‍ മാത്രമാണ് വായനക്കാരന് സംശയം തോന്നിപ്പിക്കുകയുള്ളൂ. പത്രത്തിലുടനീളം ട്രംപ് വിരുദ്ധ വാര്‍ത്തകളായിരുന്നു. ഒന്നാം പേജിലെ ആദ്യ കോളം തന്നെ ട്രംപ് രാജിവെച്ചതിനെ തുടര്‍ന്ന് ലോകത്താകമാനം നടക്കുന്ന ആഘോഷ പരിപാടികളാണ് വാര്‍ത്തയാക്കിയത്. പത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് പുറത്തിറങ്ങിയെങ്കിലും ബുധനാഴ്ച ഉച്ചയോടു കൂടി ഓഫ്ലൈനായി.

Exit mobile version