കഠിനമായ തലവേദനയും, ശ്വാസതടസ്സവും; ട്യൂമര്‍ എന്ന് കരുതി ശസ്ത്രക്രിയ നടത്തി; കിട്ടിയത് രക്തം കുടിക്കുന്ന അട്ടയെ

ട്യൂമര്‍ ആണെന്ന് കരുതി ഡോക്ടര്‍മാര്‍ സ്ത്രീക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചു. എന്നാല്‍ സര്‍ജറിയ്ക്ക് ശേഷം ഇവരുടെ കഴുത്തില്‍ നിന്ന് കണ്ടെത്തിയത് അട്ടയെ. അതും ആറ് ഇഞ്ച് നീളമുള്ള രക്തം കുടിക്കുന്ന അട്ട. വിയറ്റ്‌നാമിലെ 63കാരിക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്.

കഴിഞ്ഞ മൂന്നുമാസമായി അട്ട സ്ത്രീയുടെ കഴുത്തില്‍ ജീവിക്കുകയായിരുന്നു. സ്ത്രീക്ക് തുടര്‍ച്ചയായി നിര്‍ത്താത്ത തലവേദനയും ശ്വാസതടസവും മറ്റും അനുഭവപ്പെട്ടിരുന്നു. ശേഷമാണ് ആശുപത്രിയില്‍ കാണിച്ചത്. എന്നാല്‍ ചികിത്സതേടിയ ഇവര്‍ക്ക് ട്യൂമറാണെന്ന് കരുതി ഡോക്ടര്‍മാര്‍ ശസ്ത്രക്രീയ വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ശേഷം നടത്തിയ ശസ്ത്രക്രിയയിലാണ് ഡോക്ടര്‍മാരെ അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ അട്ട എങ്ങനെ ഇവരുടെ ശരീരത്തില്‍ കയറിയെന്ന് അറിയില്ല…

Exit mobile version