സ്വന്തം പിതാവില്‍ നിന്ന് രണ്ട് പ്രാവശ്യം ഗര്‍ഭം ധരിച്ചു;സത്യങ്ങള്‍ തുറന്ന പറഞ്ഞ് പെണ്‍കുട്ടി,ഷാനോണിന്റെ ഞെട്ടിപ്പിക്കുന്ന കഥയിങ്ങനെ

ഷാനോണിന്റെ അഞ്ചാം വയസില്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞതോടെ പിതാവ് ഷാനോണിനെ പീഡിപ്പിക്കാന്‍ തുടങ്ങി. മാതാപിതാക്കള്‍ കുട്ടികളോട് ചെയ്യുന്ന സാധാരണ കാര്യമാണിതെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ക്ലിഫ്റ്റണ്‍ ഷാനോണിനെ ബലാത്സംഗം ചെയ്തത്

ലണ്ടന്‍: ബ്രിട്ടനെ നടുക്കിയ ബാലപീഡനകേസിലെ ഇര, സത്യങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത്. ഷാനോണ്‍ ക്ലിഫ്റ്റണ്‍ എന്ന 18 കാരിയാണ് പിതാവിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ആറു വയസുമുതല്‍ താന്‍ സ്വന്തം പിതാവില്‍ നിന്നും പീഡനത്തിനിരയായ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് തുറന്നടിച്ചെത്. ബ്രിട്ടീഷ് പത്രമായ മിററില്‍ കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സ്വന്തം അച്ഛനില്‍ നിന്നും രണ്ട് പ്രാവിശ്യം ഗര്‍ഭം ധരിച്ച ഞെട്ടിപ്പിക്കുന്ന കഥയിങ്ങനെ

ഷാനോണിന്റെ അഞ്ചാം വയസില്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞതോടെ പിതാവ് ഷാനോണിനെ പീഡിപ്പിക്കാന്‍ തുടങ്ങി. മാതാപിതാക്കള്‍ കുട്ടികളോട് ചെയ്യുന്ന സാധാരണ കാര്യമാണിതെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ക്ലിഫ്റ്റണ്‍ ഷാനോണിനെ ബലാത്സംഗം ചെയ്തത്. എല്ലാ രാത്രികളിലും ഷാമോണിനെ ബലാത്സംഗം ചെയ്യുമായിരുന്നു വേദനകൊണ്ട് പുളഞ്ഞ് കരഞ്ഞാല്‍ പോലും വെറുതെ വിടാറില്ല. അസുഖമായിട്ട് പോലും പിതാവ് ലൈംഗികമായി പീഡിപ്പിച്ചു. ദിവസം നാല് തവണ പീഡിപ്പിക്കപ്പെട്ടു. എതിര്‍ക്കുമ്പോള്‍ ഇരുമ്പ് പഴുപ്പിച്ച് ശരീരം പൊള്ളിക്കുകയും ചുറ്റികയ്ക്ക് അടിക്കുകയും ചെയ്യുമെന്ന് നിശബ്ദയായി ഷനോണ്‍ പറയുന്നു. പിതാവില്‍ നിന്നുള്ള ആദ്യ പീഡനത്തിന് ഷേമുള്ള ജീവിതം ഭയാനകമായിരുന്നു.

തന്റെ 13-ാം വയസില്‍ പിതാവില്‍ നിന്നും ഗര്‍ഭിണിയായി. ആദ്യ പ്രാവശ്യം കുഞ്ഞിനെ നഷ്ടപ്പെട്ടു. രണ്ടാം തവണ ഗര്‍ഭണി അയപ്പാള്‍ അച്ഛന്‍ ഗൂഗിള്‍ നോക്കി കുട്ടിയെ അലസിപ്പിക്കാനുള്ള വഴികള്‍ അന്വേഷിച്ചു. അപകടകരമായ വ്യായാമങ്ങള്‍ ചെയ്യിച്ചായിരുന്നു ആരംഭം. ഒമ്പത് മാസം ആയപ്പോഴേക്കും അവളുമായി അച്ഛന്‍ നാടുവിട്ടു. ആറുദിവസം നീണ്ട തിരച്ചില്‍ ഒടുവില്‍ ഇരുവരെയും കണ്ടെത്തി. രണ്ട് ദിവസത്തിന് ശേഷം അച്ഛന്റെ ചോരയിലുള്ള ഒരു ആണ്‍കുഞ്ഞിന് ഷനോണ്‍ ജന്മം നല്‍കി. ഇതോടെ അച്ഛന്റെ ക്രൂരതയില്‍ നിന്നും അവള്‍ രക്ഷപ്പെടുകയും ചെയ്തു. പിന്നീട് പോലീസില്‍ എത്തിയ ഷാനോണ്‍ നിയമവഴികള്‍ സ്വീകരിച്ചു. തുടര്‍ന്ന് 2015ല്‍ ഷനോണിന്റെ അച്ഛന്‍ ക്ലിഫ്റ്റനെ 15 വര്‍ഷം തടവിന് കോടതി ശിക്ഷ വിധിച്ചു. ഇപ്പോള്‍ ശിക്ഷ അനുഭവിച്ച് വരികയാണ് അയാള്‍. ഇപ്പോള്‍ ഷാനോണിന് വയസ് 18

Exit mobile version