ഡ്രൈവറായ ഐറീനയുടെ അമ്മ മനസ് ഉണര്‍ന്നു..! കൊടും തണുപ്പില്‍ അലഞ്ഞു നടന്ന കുഞ്ഞിനെ എടുത്ത് പുതുജീവന്‍ നല്‍കി, ഹൃദയ സ്പര്‍ശിയായ കരുതലിന്റെ കഥ

മില്‍വാക്കി കൗണ്ട്: യാത്രക്കാരെ സുരക്ഷിതരാക്കി സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനിടയില്‍ ഡ്രൈവറുടെ മനസ് ഒന്ന് ചലിച്ചാല്‍ എന്തായിരിക്കും അവസ്ഥ. ഇതാ ഇവിടെ ഈ ഡ്രൈവര്‍ക്കും അത്തരത്തില്‍ മനസൊന്ന് ചലിച്ചു. എന്നാല്‍ പിന്നാലെ ഇവരെ തേടിയെത്തിയത് അഭിനന്ദന പ്രവാഹമായിരുന്നു. ഇത് ഒരു അമ്മ മനസിന്റെ കരുതലിന്റെ കഥയാണ്..

മില്‍വാക്കി കൗണ്ടിയിലെ ഐറീന ഐവിക് എന്ന ബസ് ഡ്രൈവറാണ് ഈ കഥയിലെ നായിക… പുള്ളിക്കാരി തന്നെയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരവും. പതിവുപോലെ തന്റെ ഡ്യൂട്ടി ഭംഗിയായി നിര്‍വ്വഹിക്കുകയായിരുന്നു ഐറീന. എന്നാല്‍ വഴിയില്‍ ഈ പെണ്‍ ഡ്രൈവറുടെ കണ്ണുടക്കി ഒരു സംഭവം ഉണ്ടായി. മരം കോച്ചും തണുപ്പില്‍ ആരോരുമില്ലാതെ ഒരു കൊച്ചു കുഞ്ഞ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നു. അതും വിസ്്കോണ്‍സല്‍ നഗരത്തിന്റെ തിരക്കേറിയ തെരുവിലൂടെ.

ബസിന്റെ വളയം നിയന്ത്രിക്കുന്ന കൈയ്യുകള്‍ ഒരു സെക്കന്‍ഡ് നേരം നിശ്ചലമായി. കുഞ്ഞിനെ കണ്ടതും അവളുടെ അമ്മ മനസും ഉണര്‍ന്നു. തുടര്‍ന്ന് ബസ് നിര്‍ത്തി അവള്‍ ആ പൊന്നോമനയെ വാരിയെടുത്തു. എന്നാല്‍ കുഞ്ഞിനെ എടുത്തപാടെ ഐറീനയുടെ ഉള്ള് പിടച്ചു. കൊടുംതണുപ്പില്‍ ആ കുഞ്ഞ് തണുത്ത് മരവിച്ചിരുന്നു. ഒരു ഐസ് കട്ടയില്‍ തൊടുന്ന പോലെ ആയിരുന്നു ആ മകളെ കൈയ്യിലെടുത്തപ്പോള്‍, എന്നിട്ട് നേരെ ബസിലേക്ക് ഓടി

തണുത്ത് വിറച്ച കുഞ്ഞിനെ കണ്ട് ബസിലെ യാത്രക്കാരി തന്റെ കോട്ട് ഊരി നല്‍കി. ഐറിന്‍ ആ കുഞ്ഞിനെ പുതപ്പിച്ചു. ശേഷം അമ്മയുടെ വാത്സല്യം നല്‍കി, നെറുകയില്‍ മുത്തമിട്ടു…. ഒരു അമ്മയുടെ ഇളം ചൂടില്‍ ആ പൊന്നോമന മയങ്ങി…

ശേഷം കുഞ്ഞിനെ പോലീസില്‍ ഏല്‍പിച്ചു. എന്നാല്‍ കുഞ്ഞിന്റെ അമ്മയ്ക്ക് മാനസീക പ്രശ്‌നമാണെന്നും അവര്‍ മകളെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് കുഞ്ഞിനെ അവളുടെ അച്ഛനെ ഏല്‍പിച്ചു…

Exit mobile version