ഹമാസ് ഇത്ര വലിയൊരു ആക്രമണം നടത്തുമെന്ന് ആരും കരുതിയില്ല; സംഭവിച്ചത് ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ച: ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി

ടെല്‍അവീവ്: ഹമാസ് നടത്തിയ ആക്രമണം ഇസ്രയേല്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി യായ്ര്‍ ലാപിഡ്. ഇസ്രായേല്‍ ജനത സ്വപ്നത്തില്‍ പോലും ഇത്തരമൊരു ആക്രമണമുണ്ടാകുമെന്ന് കരുതിയിട്ടേ ഉണ്ടാകില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഹമാസ് ഇസ്രായേലില്‍ നടത്തിയ മിന്നല്‍ ആക്രമണം ഇസ്രയേലിന് സംഭവിച്ച ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചയാണ്. കുറച്ചുദിവസമായി ഇസ്രായേലിന്റെ നഗരങ്ങള്‍ ഭീതിതമായ സാഹചര്യത്തിലാണുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

ഹമാസിന് ഇത്ര വലിയൊരു ആക്രമണം നടത്താനുള്ള കഴിവുണ്ടെന്ന് ഭൂരിഭാഗം ഇസ്രായേലികളും വിശ്വസിച്ചിരുന്നില്ല. ഒരിക്കല്‍ കൂടി ഇത്തരമൊരു ആക്രമണം ഉണ്ടാകില്ലെന്നത് ഉറപ്പിക്കേണ്ടത് അനിവാര്യമാണ്.

ഒരു ഭീകരാക്രമണത്തില്‍ രണ്ടുലക്ഷത്തിനും മൂന്നുലക്ഷത്തിനുമിടയില്‍ ആളുകള്‍ ഒരേ ദിവസം മരിക്കുന്നെന്ന് ചിന്തിക്കുക. അതേ അവസ്ഥയാണ് ഇസ്രായേല്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

also read-സംസ്ഥാനത്ത് ബ്രൂസെല്ല സ്ഥിരീകരിച്ചു; രണ്ടുപേര്‍ ചികിത്സയില്‍, ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

ഒരിക്കല്‍ ഞങ്ങളെ അമ്പരിപ്പിക്കാമെന്ന് അവര്‍ക്ക് തോന്നാം. എന്നാല്‍ അത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നത് ഉറപ്പിക്കണം എന്നും ലാപിഡ് വിശദീകരിച്ചു.

Exit mobile version