റോക്കറ്റ് ആക്രമണത്തില്‍ മരണവും പരിക്കും; നുഴഞ്ഞുകയറിയവര്‍ ഇസ്രായേലികളെ ബന്ധികളാക്കി; ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേല്‍

ടെല്‍അവീവ്: ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് പിന്നാലെ യുദ്ധപ്രഖ്യാപനവുമായി ഇസ്രായേല്‍. ഗാസ മുനമ്പില്‍ ഹമാസ് നടത്തിയ 20 മിനിറ്റിനുള്ളില്‍ ഏതാണ്ട് 5000ത്തോളം റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള ശക്തമായ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിച്ചത്.

എന്നാല്‍, ഇസ്രായേലിന് നേരെ നടന്നത് ആദ്യപ്രഹരം മാത്രമാണെന്നാണ് ഹമാസിന്റെ പ്രതികരണം. ഓപ്പറേഷന്‍ അല്‍ അക്സാ ഫ്ളഡ് എന്നാണ് ഇസ്രായേലിന് എതിരായ ആക്രമണത്തിന് ഹമാസ് പേരിട്ടിരിക്കുന്നത്. ഇസ്രായേലിന്റെ ആക്രമണത്തിനും അധിനിവേശത്തിനും അന്ത്യം കുറിക്കാന്‍ തീരുമാനിച്ചെന്നും ഉത്തരവാദിത്വം കാണിക്കാതെ ആക്രമണം കാണിക്കാനുള്ള ഇസ്രായേലിന്റെ സമയം കഴിഞ്ഞെന്നും ഹമാസ് പ്രതികരിച്ചിട്ടുണ്ട്.

ഗാസ മുനമ്പിലെ ഹമാസ് ഗ്രൂപ്പിനെതിരെ ‘ഓപ്പറേഷന്‍ അയണ്‍ സ്വോര്‍ഡ്’ എന്ന പേരിലാണ് ഇസ്രായേല്‍ യുദ്ധം ആരംഭിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ഹമാസിന്റെ ആക്രമണത്തില്‍ പ്രായമായ ഒരു സ്ത്രീ കൊല്ലപ്പെടുകയും പതിനഞ്ചോളം പേര്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

20 മിനിറ്റിനുള്ളില്‍ ഏതാണ്ട് 5000ത്തോളം റോക്കറ്റുകള്‍ ഇസ്രായേലിലേയ്ക്ക് തൊടുത്തതായി ഹമാസ് അവകാശപ്പെട്ടെങ്കിലും 2200ഓളം റോക്കറ്റുകള്‍ ഇസ്രായേലിന് നേരെ തൊടുത്തുവെന്നാണ് ഇസ്രായേല്‍ സ്ഥിരീകരിക്കുന്നത്.

അതേസമയം, ആക്രമണത്തില്‍ ഹമാസ് ആക്രമണത്തില്‍ ആറ് ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 22 ഓളം ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 200ഓളം പേര്‍ക്ക് പരിക്കേറ്റതായും 24ഓളം പേരുടെ പരിക്ക് ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.

തിരിച്ചുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേല്‍ ഗാസാ മുനമ്പിലാണ് വ്യോമാക്രമണം നടത്തിയത്. ഹമാസ് ആക്രമണത്തിന് പിന്നാലെയാണ് ഗാസയ്ക്ക് നേരെ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചിരിക്കുന്നത്.

ALSO READ- ഭാര്യ സുഹൃത്തിനൊപ്പം പോയി: ബിരിയാണി വിളമ്പിയും ഗാനമേള സംഘടിപ്പിച്ചും വന്‍ ആഘോഷവുമായി വടകരയിലെ യുവാവ്; വിഷമം അകറ്റാനാണെന്ന് യുവാവ്

ഹമാസ് ആക്രമണത്തെ തുടര്‍ന്ന് സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹമാസ് ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞ് കയറിയതായും മുന്നറിയിപ്പുണ്ട്. ഇസ്രായേലികളെ ബന്ധികളാക്കിയതിന്റെ വീഡിയോയും പുറ്തതവന്നിട്ടുണ്ട്.

അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇസ്രയേല്‍ ഭരണാധികാരി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുകയാണ്.

Exit mobile version