കലിഫോര്‍ണിയയിലെ ഗെയിമിംഗ് കേന്ദ്രത്തില്‍ വെടിവയ്പ് ; മൂന്ന് മരണം

പോലീസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്

വാഷിംഗ്ടണ്‍: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ ബോളിംഗ് കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. പോലീസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

അക്രമത്തിനിരയായ ഏഴു പേരും പുരുഷന്മാരാണ്. നേരത്തെ ഇവിടെ സംഘര്‍ഷമുണ്ടായിരുന്നുവെന്നാണ് വിവരം. സ്ഥലത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു.

Exit mobile version