കഷണ്ടിയായതിന്റെ പേരില്‍ ജോലി പോയി: 70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തലയില്‍ മുടിയില്ലാത്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട 61 വയസുകാരന് 70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ജോലി സ്ഥലത്ത് വിവേചനത്തിന് ഇരയായതിനാണ് മാര്‍ക് ജോനസിന് 70 ലക്ഷം രൂപ നഷ്ടപരിഹാരം.

ലീഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാന്‍ഗോ നെറ്റ് വര്‍ക്കിലെ സെയില്‍സ് ഡയറക്ടറായിരുന്നു മാര്‍ക് ജോനസ്. 60,000 യൂറോയായിരുന്ന പ്രതിവര്‍ഷം ഇദ്ദേഹത്തിന്റെ വരുമാനം. മാനേജറായ ഫിലിപ് ഹെസ്‌കെത് ആണ് ജോലി ഉപേക്ഷിക്കാന്‍ ജോനസിനോട് നിര്‍ദേശിച്ചത്. ഫിലിപ്പിനും തലയില്‍ മുടിയില്ലായിരുന്നു.

Read Also: കോട്ടും സ്തെസ്‌കോപ്പും അണിഞ്ഞ് പരീക്ഷ ഹാളിലേക്ക് വധു: വൈറലായി വീഡിയോ

രണ്ട് വര്‍ഷം ഇവിടെ ജോലിയില്‍ തുടര്‍ന്നെങ്കിലും തൊഴിലവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. ഇതിനൊപ്പം ജോലിയില്‍ നിന്ന് പുറത്താക്കിയതിലും അനിതിയുണ്ടായി. തലയില്‍ മുടിയുണ്ടോ ഇല്ലയോ എന്നത് ജോലിയില്‍ നിന്ന് പിരിച്ചു വിടാനുള്ള മാനദണ്ഡമല്ലെന്നും ചൂണ്ടിക്കാണിച്ചാണ് 70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജഡ്ജി വിധിച്ചത്.

Exit mobile version