അലക്‌സ് എന്ന് വിളിച്ചു, കാലടയാളം പതിപ്പിച്ചു; മാതാപിതാക്കളുടെ പേരും ജനനതീയതിയും ചേർത്ത് നായക്കുട്ടിക്കൊരു ജനനസർട്ടിഫിക്കറ്റ്, ഹൃദ്യം വീഡിയോ

Paw Prints | Bignewslive

വളർത്തുമൃഗങ്ങളുടെ കൗതുകം നിറഞ്ഞ വീഡിയോകൾ സോഷ്യൽമീഡിയയിൽ നിമിഷ നേരംകൊണ്ട് വൈറലാകാറുണ്ട്. സ്‌നേഹ പ്രകടനങ്ങളും കുട്ടി കുറുമ്പുകളുമാണ് സൈബർ ലോകത്തിന് ഏറെ പ്രിയം. എന്നാൽ അതിൽ നിന്ന് ഏറെ വ്യത്യസ്തമായൊരു വീഡിയോ ആണ് ഇപ്പോൾ നിറയുന്നത്.

ഒരു നവജാത നായ്ക്കുട്ടി അതിന്റെ ജനന സർട്ടിഫിക്കറ്റിൽ ഒപ്പിടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. നായ്ക്കുട്ടി തന്റെ ഉടമയുടെ സഹായത്തോടെ ജനന സർട്ടിഫിക്കറ്റിൽ കാലുകൾ കൊണ്ട് പ്രിന്റ് ചെയ്യുന്ന വീഡിയോ ആണ് തരംഗമാകുന്നത്. അലക്‌സ് എന്നാണ് നായക്കുട്ടിക്ക് നൽകിയിരിക്കുന്ന പേര്.

മാതാപിതാക്കളുടെ പേരും ജനനത്തീയതിയും സഹിതം ജനന സർട്ടിഫിക്കറ്റിൽ അവന്റെ പേര് ചേർത്തിരിക്കുന്നത്. ഉടമ നായക്കുട്ടിയുടെ കുഞ്ഞിക്കാലുകൾ പിടിച്ച് സർട്ടിഫിക്കറ്റിൽ അവന്റെ കാലുകൾ അമർത്തുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ലാഡ്‌ബൈബിൾ ഷെയർ ചെയ്ത വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധനേടിയത്.

Exit mobile version