മരിക്കാന്‍ പോകുമ്പോഴാണോ ശത്രുത…! കൊടുങ്കാറ്റില്‍ പെരുമ്പാമ്പിനെ വാഹനമാക്കി തവളക്കൂട്ടം, കൈയ്യടി നേടി അതിജീവനത്തിന്റെ അത്യപൂര്‍വ്വ കാഴ്ച

സിഡ്‌നി: ഒരു അപകടം വരുമ്പോള്‍ ശത്രുത മറന്ന് രക്ഷിക്കാനെത്തുന്ന ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ മാത്രമല്ല ഈ കഴിവും മനസും ഉള്ളത് എന്ന് തെളിയിക്കുന്നതാണ് ഈ വാര്‍ത്ത.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ കുനുനുറയിലാണ് സംഭവം. മഴയും കാറ്റും തകര്‍ക്കുകയാണ് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. തവളക്കുഞ്ഞുങ്ങള്‍ രക്ഷപ്പെടാന്‍ വാഹനമാക്കിയത് പെരുമ്പാമ്പിനെ. പാമ്പിന്റെ പുറത്തേറി സഞ്ചരിക്കുന്ന തവളക്കൂട്ടം.. ഈ അത്യവൂര്‍വ്വ കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഞായറാഴ്ച രാത്രിയില്‍ കുനുനുറയില്‍ ഒരു മണിക്കൂറില്‍ ഏഴു സെന്റീ മീറ്റര്‍ മഴ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ രക്ഷപെടാന്‍ തവളകള്‍ പെരുമ്പാമ്പിനെ വാഹനമാക്കുകയായിരുന്നു. ആന്‍ഡ്രൂ മോക്ക് എന്ന ഫോട്ടോഗ്രാഫറാണ് ഈ അതിജീവനത്തിന്റെ ചിത്രം പകര്‍ത്തിയത്.

ഓസ്‌ട്രേലിയന്‍ കാന്‍ ടോഡ്(കരിമ്പന്‍ പോക്കാന്തവള) ഇനത്തില്‍പ്പെട്ട തവളകളാണ് പെരുമ്പാമ്പിന്റെ പുറത്ത് സവാരി നടത്തിയത്.

Exit mobile version