20 വർഷമായി സ്ഥിരം സന്ദർശകൻ; 104-ാം പിറന്നാൾ അതിഗംഭീരമാക്കി റെസ്റ്റോറന്റ്, ചിത്രങ്ങൾ വൈറൽ

Loyal Customer | Bignewslive

20 വർഷമായി സ്ഥിരം എത്തുന്ന സന്ദർശകന്റെ 104-ാം പിറന്നാൾ ആഘോഷമാക്കി യുഎസിലെ റെസ്‌റ്റോറന്റ്. ഇതിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ അഭിനന്ദനവുമായി രംഗത്ത് വന്നു. സ്റ്റീവ് ബെല്ലിസ്സിമോ എന്നയാളുടെ 104-ാം പിറന്നാൾ ആണ് ഗംഭീരമാക്കിയത്. യു.എസിലെ ഫ്ളോറിഡയിലാണ് ഈ റെസ്റ്റൊറന്റ് പ്രവർത്തിക്കുന്നത്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പം കുറിപ്പും റെസ്റ്റൊറന്റ് അധികൃതർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ഇനി സ്‌ക്കൂളില്‍ വിശന്നിരിക്കേണ്ട…! പ്രഭാത ഭക്ഷണം കഴിക്കാതെയെത്തുന്ന കുട്ടികള്‍ക്ക് ആഹാരം നല്‍കും

കഴിഞ്ഞ ആറുവർഷം തുടർച്ചയായി സ്റ്റീവിന്റെ പിറന്നാൾ ആഘോഷിക്കുന്നതിനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായി. ഞങ്ങൾ അറിയുന്നതിൽ വെച്ച് ഏറ്റവും എളിമയുള്ള, ദയയുള്ളയാളുടെ പിറന്നാളാഘോഷിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. കഴിഞ്ഞ 20 വർഷമായി ഞങ്ങളുടെ സ്ഥാപനത്തിൽ സ്ഥിരമായി എത്താറുണ്ട് സ്റ്റീവ്. 2018 വരെ എല്ലാ ദിവസവും അദ്ദേഹം ഇവിടെ വരാറുണ്ടായിരുന്നു. റെസ്റ്റൊറന്റിലെ ഒരേ സ്ഥലത്താണ് അദ്ദേഹം ഇരിക്കാറ്.

എന്നും ഒരേ പ്രാതലാണ് ഓഡർ ചെയ്യാറ്. പ്രാതൽ കഴിച്ചശേഷം അവിടെയിരുന്ന് പത്രങ്ങൾ വായിക്കുന്നതും അദ്ദേഹത്തിന്റെ ശീലമാണ്. നൂറാം പിറന്നാൾ ഞങ്ങൾ വലിയ രീതിയിൽ ആഘോഷിച്ചിരുന്നു-റെസ്റ്റൊറന്റ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വൈറലാണ്.

Exit mobile version